2009, നവംബർ 3, ചൊവ്വാഴ്ച

ഒന്നാം പടപ്പ് : ഗുരുവന്ദനം….

ബൂലോഗം അടക്കി വാഴുന്ന സകലമാന ബ്ലോഗന്മാർക്കും (ബ്ലോഗികൾക്കും) നമോവാകം.........

നാട്ടിലെ ജീവിതം അസഹനീയമായപ്പോൾ,
പരോപകാരികളുടെ സഹായം കൊണ്ട് നരകയാതന ഏറിയപ്പോൾ,
ചെങ്ങാതിക്കൂട്ടത്തിന്റെ കൈയിലെ ‘പാരകൾ‘ തീർന്നുപോകരുതല്ലോ എന്നു കരുതി മാത്രം ‘വലയിൽ‘ കയറിയ
ഒരു പാവത്താൻ......... ഈ ഞാൻ !!!

സ്ഥല-ജല ഭ്രമമുണ്ടായ ദുര്യോധനനെ പോലെ,
‘എന്തോ‘ കണ്ട ആലീസിനെപ്പോലെ,
വാ പിളർന്നു ‘വല’ നിരങ്ങി വഴി മറന്നൊരീനരൻ.....
ഒരു പാവത്താൻ......... ഈ ഞാൻ !!!

പീലി വിടർത്താത്ത ‘മെയിലുകളെ’ കണ്ട്...........
ലോകത്തെ വിഴുങ്ങുന്ന ‘വാർത്തകളെ’ കണ്ട്.........
വിളിക്കാതെ വരുന്ന ‘പോപ്പുകളെ’ കണ്ട്..........
വിളിപ്പുറത്തെത്തുന്ന ‘ഉരുക്കളെ’ കണ്ട്........
‘വല’യിൽ കീഴ്മേൽ തെക്കുവടക്കായി കിഴക്കോട്ടും പടിഞ്ഞാട്ടും തെണ്ടി നടന്നൂ......
ഒരു പാവത്താൻ......... ഈ ഞാൻ !!!

വെളിപാടിന്റെ മുഹൂർത്തത്തിൽ........
അവതാരലക്ഷ്യം കണ്ടെത്തി.......
‘ബ്ലോഗ്’വ്രിക്ഷത്തണലിൽ ശാന്തത തേടിയെത്തിയ അഭിനവ ബുദ്ധൻ........
ഒരു പാവത്താൻ......... ഈ ഞാൻ !!!

പ്രശാന്ത സ്വരൂപിയെന്നു നിനച്ച് ഈ അരുവിയിൽ ഇറ്റു ജീവജലം തേടി ഇറങ്ങിയോൻ........
ചുഴികളിൽ ചുറ്റി മലരികളിൽ മുങ്ങിനിവർന്നെത്തിയപ്പോൾ ഈ ബൂലോഗത്തിൽ ഒത്തിരി നീരാളികളെയും നീർക്കോലികളെയും നീർനായകളെയും നീർക്കാക്കകളെയും കണ്ട് ഞെട്ടിത്തരിച്ചുപോയ
ഒരു പാവത്താൻ......... ഈ ഞാൻ !!!

കണ്മിഴിച്ച ലോകത്തിൽ കണ്ടതെത്ര ജീവികൾ…..
വിചിത്ര ജീവികൾ…..
ഒന്നല്ല…. പത്തല്ല….. ഒരുനൂറായിരങ്ങൾ….

ഒരുനൂറു കണ്ണുള്ള ചിത്രകാരൻ……
ഇരുനൂറു നാവിന്റെ പോഴത്തരങൾ…..
കരിനാക്കു നീട്ടുന്ന വെരളിത്തരങ്ങൾ….
കൈതമുള്ളേറ്റുന്ന കൊടകരക്കാരൻ…….
ആദ്യാക്ഷരങ്ങളും തോന്ന്യാക്ഷരങ്ങളും….
ഒട്ടല്ലഹോ ‘ജീവി’ക്കോമരങ്ങൾ……

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
ബ്ലോഗുന്ന ‘പാട്ടോളി’ …..
കഥ എന്തു കണ്ടൂ…….

വാൽകഷ്ണം: ശിശുസഹജമായ അവിവേകത്താൽ എന്തെങ്കിലും വിവരദോഷം ബ്ലോഗിപ്പോയിട്ടുണ്ടെങ്കിൽ ഗുരുകാർന്നോന്മാർ പൊറുത്തു മാപ്പാക്കണം !!!
കൊന്നു തിന്നരുത് !!!

20 അഭിപ്രായങ്ങൾ:

കഷായക്കാരൻ പറഞ്ഞു...

ഗണപതിക്ക് കുറിക്കുന്നത് കഷായക്കാരൻ തന്നെയാവട്ട്.....
പാട്ടോളിയല്ല അതിനേക്കാൾ മുന്തിയ എന്തു സാധനം വന്നാലും നമ്മൾ ഗ്രൂപ്പിൽ ചേർക്കും. ജാഥി ഗ്രൂപ്പുണ്ട്. അത് വേണോ? ഗൾഫ് ഗ്രൂപ്പുണ്ട്. അതായാലോ? പാർട്ടി ഗ്രൂപ്പുണ്ട്. അതുമാകാം. പിന്നെ വെടക്കാക്കൽ ഗ്രൂപ്പുണ്ട്. അങ്ങനെ വലക്കണ്ണി പോലെ ഗ്രൂപ്പുകൾ.....മലയാളി അല്ലെ, ഗ്രൂപ്പില്ലാതെ ജീവിക്കാൻ പറ്റില്ല. കടലിൽ ചെന്നാലും നാ നക്കിയേ കുടിക്കു.....കടലുകടന്നാൽ പോലും മലയാളി ഗ്രൂപ്പ് മറക്കില്ല. ജയ് ഗ്രൂപ്പ്.....പിന്നെ പട്ടോളി.....ഒരു നടയ്ക്കൊന്നും ഇവിടുന്ന് കരകേറാമെന്ന് വിചാരിക്കണ്ട....

അജ്ഞാതന്‍ പറഞ്ഞു...

വിവരക്കേട് ധാരാളം ഉണ്ട്. പൊട്ടനാണെന്ന് കണ്ടാക്ലെ അറിയാം.മോന്തയോ വാനര സമാനഭം..നിനക്കൊന്നും വേറെ പണിയില്ലേടോ.. ചെന്ന് വേമ്പനാട്ട് കായലിൽ മുങ്ങി ചാക്.. ഈ നാട് രക്ഷപ്പെടു

പാട്ടോളി പറഞ്ഞു...

എന്തു ചെയ്യാം...
ഈ ജാതി നട്ടെല്ലില്ലാ ജീവികൾ
വലയിൽ വളരെയേറെ...
ജനിതക ദോഷം അല്ലാതെന്താ...

ഉപാസന || Upasana പറഞ്ഞു...

വിളിക്കാതെ വരുന്ന ‘പോപ്പുകളെ’ കണ്ട്..........

bhaaviyuNT.
swaagatham
:-)
Upasana

ശ്രീ പറഞ്ഞു...

ബൂലോകത്തേയ്ക്ക് സ്വാഗതം.

എഴുത്ത് കൊള്ളാം

പാട്ടോളി, Paattoli പറഞ്ഞു...

കഷായി...
എനിക്കു ഗുരു, പലതിനും.
നന്ദി, തുടക്കത്തിന്.

ഉപാസന, ശ്രീ
പ്രോത്സാഹനത്തിന് വളരെ നന്ദി...

Midhin Mohan പറഞ്ഞു...

ബൂലോഗത്തേക്ക് സ്വാഗതം....
എഴുത്ത് ഇഷ്ടമായി..... നര്‍മബോധവും.....

Prasanth - പ്രശാന്ത്‌ പറഞ്ഞു...

സ്വാഗതം....ആശംസകള്‍!

പാട്ടോളി, Paattoli പറഞ്ഞു...

Prasanth
Midhin Mohan

നന്ദി
ഇതു വഴി വന്നതിന്

നിരക്ഷരന്‍ പറഞ്ഞു...

സുസ്വാഗതം.

അരുണ്‍ കായംകുളം പറഞ്ഞു...

സ്വാഗതം
കായംകുളത്ത് എവിടെയാ??

പഥികന്‍ പറഞ്ഞു...

എന്റെയും അയല്വാgസിയാണല്ലെ? കായംകുളത്തൂന്നുള്ള ഒരു പുലിയാ എന്റെ മുകളില്‍ കമന്റിയേക്കണത്. വിടാതെ പിടിച്ചോ. ഉപകാരപ്പെടും.

ഞാനുമൊരു പാവത്താന്‍.
ബൂലോകത്തേക്കു എന്റെ വകയും സ്വാഗതം.

പാട്ടോളി, Paattoli പറഞ്ഞു...

"കായംകുളത്തൂന്നുള്ള ഒരു പുലിയാ എന്റെ മുകളില്‍ കമന്റിയേക്കണത്. വിടാതെ പിടിച്ചോ. ഉപകാരപ്പെടും. "

നന്ദി,
പുലിക്കും എലിക്കും...
:)

പ്രശാന്ത്‌ ചിറക്കര പറഞ്ഞു...

ആശംസകള്‍!

സോണ ജി പറഞ്ഞു...

Good keep it up

പാട്ടോളി, Paattoli പറഞ്ഞു...

പ്രശാന്ത്‌ ചിറക്കര
സോണ ജി

നന്ദി
പ്രോത്സാഹനങ്ങൾക്ക്

ഇതുവഴിയും പോകണം
http://paattoli1.blogspot.com/
http://paattoli2.blogspot.com/

SreeDeviNair.ശ്രീരാഗം പറഞ്ഞു...

എഴുത്ത് തുടരൂ...
ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

അപ്പോ അങ്ങനെയാണല്ലെ പഹയാ നിന്റെ ജനനം?

sm sadique പറഞ്ഞു...

വരാന്‍ താമസിച്ചതില്‍ ക്ഷമിക്കുക.കൊള്ളാം ,തുടക്കം കെങ്കേമം .ഞാന്‍ കായംകുളത് എം എസ എം കോളേജിന്റെ മുന്നില്‍ .

നിയ ജിഷാദ് പറഞ്ഞു...

പോസ്റ്റ്‌.. നന്നായി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മിണ്ടാണ്ട് പോവ്വല്ലേ !!!